Connect with us

Saudi Arabia

ഖത്മുല്‍ ഖുര്‍ആന്‍: ഇരു ഹറമുകളിലും ആയിരങ്ങള്‍ പങ്കെടുത്തു

Published

|

Last Updated

മക്ക-മദീന | റമദാന്‍ 29ാം ഇരുഹറമുകളിലും നടന്ന ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനയില്‍ ആയിരങ്ങള്‍ പങ്ക് ചേര്‍ന്നു. റമദാന്‍ ഇരുപത്തി ഒമ്പതാം രാവിലാണ് ഹറമില്‍ ഖുര്‍ആന്‍ പാരായണം ഒരാവര്‍ത്തി പൂര്‍ത്തിയാകുന്ന “ഖത്മുല്‍ ഖുര്‍ആന്‍” നടന്ന് വരുന്നത് .

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടന്ന നിസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും ഇരു ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസും, പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് സ്വലാഹ് അല്‍ബദീറും നേതൃത്വം നല്‍കി.

ലോക സമാധാനത്തിനും , ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ ചോദിച്ചും, മുസ്ലിം ലോക രാജ്യങ്ങളുടെ രക്ഷക്ക് വേണ്ടിയും,പാപമോചനത്തിനും നരകമുക്തിക്ക് വേണ്ടിയും പ്രാര്‍ത്ഥന നടത്തി .

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഇരുഹറമുകളിലേക്കും വിശ്വാസികള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല .ഹറം ജീവനക്കാര്‍ മാത്രമാണ് ജുമുഅഃ ജമാഅത്ത് , തറാവീഹ് നിസ്‌കാരങ്ങളില്‍ പങ്കെടുത്ത്

Latest