Connect with us

International

ഗാസക്ക് നേരെ ഇന്നും ഇസ്‌റാഈല്‍ വ്യോമാക്രമണം; മരണം 24 ആയി

Published

|

Last Updated

ഗാസ | ഫലസ്തീനിലെ ഗാസ മുനമ്പിന് നേരെ രണ്ടാം ദിവസവും ഇസ്‌റാഈലിന്റെ വ്യോമാക്രമണം. തിങ്കളാഴ്ച രാത്രി ഇസ്‌റാഈല്‍ തുടങ്ങിയ വ്യോമാക്രമണത്തില്‍ ഒമ്പത് കുട്ടികളടക്കം 24 പേരാണ് മരിച്ചത്. ഇന്ന് രാവിലെയും വ്യോമാക്രമണമുണ്ടായി.

നിരവധി കെട്ടിടങ്ങള്‍ തകരുകയും പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. അല്‍ അഖ്‌സ മസ്ജിദ് വളപ്പില്‍ സൈന്യത്തിന്റെ സാന്നിധ്യം കുറക്കണമെന്ന് ഗാസ ഭരിക്കുന്ന ഹമാസ് ഇസ്‌റാഈലിന് അന്ത്യശാസനം നല്‍കിയിരുന്നു. അന്ത്യശാസനത്തിന്റെ സമയം കഴിഞ്ഞതോടെ ഹമാസ് ഇസ്‌റാഈലിന് നേരെ റോക്കറ്റാക്രമണം നടത്തി.

അഖ്‌സ പള്ളിക്കകത്തും വളപ്പിലും തുടര്‍ച്ചയായ മൂന്ന് ദിവസം നരനായാട്ട് ആണ് ഇസ്‌റാഈല്‍ നടത്തിയിരുന്നത്. അഖ്‌സ ഉള്‍പ്പെടുന്ന ജറുസലമില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 700ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ജറുസലമില്‍ ഫലസ്തീനികള്‍ക്ക് നേരെ അനാവശ്യ ബലപ്രയോഗവും ആക്രമണവുമാണ് ഇസ്‌റാഈല്‍ നടത്തിയതെന്ന് അന്താരാഷ്ട്ര സംഘടനകള്‍ ചൂണ്ടിക്കാട്ടി.