Connect with us

International

ഇറാനില്‍ നിന്നും യമനിലേക്ക് കപ്പല്‍ വഴി കടത്താന്‍ ശ്രമിച്ച വന്‍ ആയുധ ശേഖരം പിടികൂടി

Published

|

Last Updated

സന്‍ആ | ആഭ്യന്തര യുദ്ധം രൂക്ഷമായ യമനിലേക്ക് ഇറാനില്‍ നിന്നും കപ്പല്‍ വഴി കടത്താന്‍ ശ്രമിച്ച വന്‍ ആയുധ ശേഖരം പിടികൂടി .അറേബ്യന്‍ ഉള്‍ക്കടലില്‍ വെച്ചാണ് അമേരിക്കന്‍ നാവിക സേന യമനിലെ ഹൂത്തി വിമതര്‍ക്ക് അയച്ച ആയുധങ്ങള്‍ പിടികൂടിയത് .

ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതല്‍ അമേരിക്കന്‍ സൈന്യം പിടികൂടുന്ന ആദ്യ ആയുധകടത്ത് ശ്രമമാണിത്. നിലവില്‍ യമനിലേക് ആയുധ കടത്തിന് യുഎന്‍ അനുമതി നിശേഷിച്ചിരിക്കുകയാണ്. ഇതിനെ മറികടന്നാണ് രഹസ്യമായി കടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് മെഷീന്‍ ഗണ്‍, സ്‌നിപ്പര്‍ റൈഫിളുകള്‍ തുടങ്ങിയവ പിടികൂടിയത്

നാവികസേനയുടെ പ്രാഥമിക അന്വേഷണത്തില്‍ കപ്പല്‍ ഇറാനില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയതായി അമേരിക്കന്‍ പ്രതിരോധ വക്താവ് പറഞ്ഞു

Latest