Kerala
ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം: കാന്തപുരം

കോഴിക്കോട് | ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിശുദ്ധ റമസാന്റെ അവസാന വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്സയിലേക്കു പ്രാര്‍ത്ഥനക്കായി എത്തിയ വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചു വിടുകയും, ഇപ്പോഴും പലതരം ആക്രമണങ്ങള്‍ തുടരുകയും ചെയ്യുന്ന ഇസ്രയേല്‍ ,ലോക മനുഷ്യാവകാശ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തുന്നത്. പ്രര്‍ത്ഥനാനിര്ഭരമായ മനസ്സോടെ എത്തുന്ന വിശ്വാസികളെ ഉന്നം വെച്ച് ആക്രമിക്കുന്ന ഇസ്രായേലിന്റെ ഭീകരത അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണം- കാന്തപുരം പറഞ്ഞു.
ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാണ്. ജര്‍മനിയില്‍ നിന്ന് അനുഭവിച്ച നാസികളുടെ ക്രൂരതകളില്‍ നിന്ന് രക്ഷ നേടാന്‍ ഫലസ്തീന്റെ ഭൂഭാഗം കൈക്കലാക്കി, നാസികള്‍ നടത്തിയതിനു തുല്യമായ ആക്രമണമാണ് ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്രായേല്‍ നടത്തുന്നത്. ഇസ്രയേലിന്റെ നൃശംസത തടയാന്‍ ലോകരാജ്യങ്ങളുടെ ഇടപെടല്‍ വേണം. ഫലസ്തീനികള്‍ക്ക് വേണ്ടി വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കാന്തപുരം പറഞ്ഞു.
—