Connect with us

Uae

കേരളത്തിന്റെ പുതിയ മന്ത്രിസഭയില്‍ പ്രവാസി കാര്യത്തിന് പ്രത്യേകം മന്ത്രി വേണം: ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍

Published

|

Last Updated

അബുദാബി | കേരളത്തിന്റെ പുതിയ കാബിനറ്റില്‍ പ്രവാസി കാര്യത്തിന് പ്രത്യേകമായി മന്ത്രിയെ ചുമതലപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ മുഖ്യമന്ത്രിക്കും ഭരണകക്ഷി നേതാക്കള്‍ക്കും കത്തയച്ചു.കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയില്‍ പ്രവാസി മലയാളികള്‍ വഹിക്കുന്ന പങ്ക് പങ്കാളിത്തം സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.

മുപ്പത് ലക്ഷത്തിലധികം ആളുകളാണ് കേരളത്തില്‍ നിന്ന് പുറത്തുപോയി ജീവസന്താരണം നടത്തുന്നത്. കേരള ജനസംഖ്യയുടെ നല്ല ഒരു ശതമാനം വരുന്ന ഈ വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സവിശേഷ ശ്രദ്ധ നല്‍കേണ്ട കാര്യമാണ്. വിവിധ സാഹചര്യങ്ങളാല്‍ അതിജീവനം, തിരിച്ചുവരവ്, പുനരധിവാസം തുടങ്ങിയ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുകയാണ് പ്രവാസികളിന്ന്. ഒരു വര്‍ഷത്തിനിടെ എട്ട് ലക്ഷത്തോളം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയെന്നാണ് ചില കണക്കുകള്‍ പറയുന്നത്. അതോടൊപ്പം തന്നെ പുതിയ ദേശങ്ങളിലേക്കു പ്രവാസം പടരുന്ന സാഹചര്യവുമുണ്ട്. ബഹുമുഖ പ്രതിഭാത്വത്തിന്റെ നിറവുള്ള സമൂഹം കൂടിയാണ് പ്രവാസികള്‍. അവരെ കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ പങ്കാളികളാക്കി ആയിരിക്കണം റീബിള്‍ഡ് കേരള പദ്ധതിയുടെ മുന്നോട്ട് പോക്ക്. ഈ വിഷയങ്ങളില്‍ സവിശേഷ ശ്രദ്ധ നല്‍കുന്നതിന് പുതിയ കാബിനറ്റില്‍ പ്രത്യേകമായി മന്ത്രിയെ ചുമതലപ്പെടുത്തണമെന്ന് കത്തില്‍ ഐ സി എഫ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest