National
മൃതദേഹങ്ങളില്‍നിന്നും വസ്ത്രങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍

ബാഗ്പട്ട് | ഉത്തര്‍പ്രദേശിലെ ബാഗ്പട്ട് ജില്ലയില്‍ ശ്മശാനങ്ങളില്‍ അതിക്രമിച്ച് കയറി ശവശരീരത്തില്‍ നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘം അറസ്റ്റില്‍. മൃതദേഹത്തില്‍ പുതപ്പിക്കാന്‍ ഉപയോഗിക്കുന്ന തുണിയും, അവരുടെ വസ്ത്രങ്ങളും മോഷ്ടിക്കുന്ന ഏഴംഗ സംഘമാണ് പിടിയിലായത്.
ബെഡ്ഷീറ്റുകള്‍, സാരികള്‍, മറ്റ് വസ്ത്രങ്ങള്‍ എന്നിവയാണ് ഇവര്‍ മോഷ്ടിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഇവരില്‍ നിന്നും 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വെള്ള സാരികള്‍, മറ്റ് വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തതായി സര്‍ക്കിള്‍ ഓഫീസര്‍ അലോക് സിംഗിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അറസ്റ്റിലായ ഏഴു പേരില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. മോഷണത്തിന് പുറമെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് അലോക് സിംഗ് പറഞ്ഞു.
മോഷ്ടിച്ച തുണിത്തരങ്ങള്‍ കഴുകിയെടുത്ത് ഇസ്തിരിയിട്ട ശേഷം, കമ്പനി ലേബലില്‍ വീണ്ടും ഇവര്‍ പ്രദേശത്തെ ചില വസ്ത്ര വ്യാപാരികള്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു