Connect with us

Covid19

കേരളം വില കൊടുത്തു വാങ്ങിയ വാക്സീൻ എത്തി

Published

|

Last Updated

കൊച്ചി | പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3.5 ലക്ഷം ഡോസ് കൊവിഡ് വാക്സീന്‍  കേരളത്തിലെത്തി. ഉച്ചയ്ക്ക് 12.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കൊവിഷീല്‍‌‍‍‍‍ഡ് വാക്‌സീന്‍ എത്തിയത്.

ഇത് മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മേഖലാ വെയര്‍ ഹൗസിലേക്ക് മാറ്റി. ഓരോ ജില്ലയ്ക്കും എത്ര ഡോസ് വീതമാണ് നല്‍കുകയെന്നത് സംസ്ഥാന ആരോഗ്യ വകുപ്പാണ് തീരുമാനിക്കുക. ഇതിനു ശേഷം ഓരോ ജില്ലക്കു മുള്ളത് ഇവിടെ നിന്നും വിതരണം ചെയ്യും.

പ്രായഭേദമന്യേ സൗജന്യ വാക്‌സീനേഷന് മുടക്കമില്ലാതിരിക്കാൻ ഒരു കോടി ഡോസ് വാക്‌സീന്‍ വാങ്ങാനാണ് സർക്കാർ തീരുമാനിച്ചത്. ഇനിയും വാക്സീനുകൾ എത്തും.