Connect with us

Gulf

റമസാനിലെ 27ാം രാവ്: ഇരു ഹറമുകളും പ്രാര്‍ത്ഥനാമുഖരിതം

Published

|

Last Updated

മക്ക/മദീന | വിശുദ്ധ റമസാനിലെ 27ാം രാവില്‍ പ്രാര്‍ത്ഥനമുഖരിതമായി ഇരുഹറമുകളും. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നായി ആയിരങ്ങളാണ് ഇരുഹറമുകളിലെയും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.

സാധാരണ റമസാനിലെ 27-ാം രാവില്‍ ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഹറമുകളിലെത്തിച്ചേരാറുള്ളത്. ഈ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍ന ആപ്പ് വഴി അനുമതി ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഇശാഅ് നിസ്‌കാരത്തിന് ശേഷം നടന്ന തറാവീഹ് നിസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുത്ത ശേഷമാണ് ആളുകള്‍ മടങ്ങിയത്.

തിരക്ക് കണക്കിലെടുത്ത് ഇരുഹറം കാര്യാലയം, ആരോഗ്യ മന്ത്രാലയം, ട്രാഫിക്ക്, പൊലീസ്, സിവില്‍ ഡിഫന്‍സ്, റെഡ്ക്ര സന്റ്, ആരോഗ്യം, മുനിസിപ്പാലിറ്റി തുടങ്ങി വിവിധ വകുപ്പുകള്‍ പൂര്‍ണ്ണ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. താപനില പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ആളുകളെ ഹറമുകളിലേക്ക് പ്രവേശിപ്പിച്ചത്. സംസം പുണ്യജലവിതരണം, അണുവിമുക്തമാക്കല്‍, ശുചീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിരുന്നു.

ആരോഗ്യ സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇരുഹറമുകളിലേക്കും ഹറം ജീവനക്കാര്‍ക്ക് മാത്രമായിരുന്നു നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിന് അനുമതി ഉണ്ടായിരുന്നത്. ഈ വര്‍ഷം റമസാനില്‍ ഒരാള്‍ക്ക് ഒരു ഉംറ മാത്രമേ നിര്‍വഹിക്കാന്‍ അനുമതിയുള്ളൂ. ഇതോടെ പുണ്യ മാസത്തില്‍ ആയിരങ്ങള്‍ക്കാണ് ഉംറ കര്‍മ്മം നിര്‍വ്വഹിക്കാന്‍ അവസരം ലഭിച്ചത്.

---- facebook comment plugin here -----

Latest