National
രാജ്യത്തിനാവശ്യം പ്രാണവായു; പ്രധാനമന്ത്രിക്കുള്ള രമ്യഹർമമല്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി | രാജ്യത്തിന് വേണ്ടത് പ്രാണവായുവാണെന്നും പ്രധാനമന്ത്രിക്കുള്ള രമ്യഹർമമല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കായി പണികഴിപ്പിക്കുന്ന സെൻട്രൽ വിസ്‌തയുടെയും ഓക്സിജനായി ക്യൂനിൽക്കുന്നവരുടെയും ചിത്രത്തിനൊപ്പമായിരുന്നു രാഹുലിന്റെ ട്വീറ്റ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും സെൻട്രൽ വിസ്ത പ്രൊജക്ടുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. പദ്ധതി പാഴ്ചെലവാണെന്ന് വ്യക്തമാക്കി രാഹുല്‍ കഴിഞ്ഞ ദിവസവും വിമർശനവുമായി രംഗത്തെത്തിയിരുന്നു.
देश को PM आवास नहीं, सांस चाहिए! pic.twitter.com/jvTkm7diBm
— Rahul Gandhi (@RahulGandhi) May 9, 2021
---- facebook comment plugin here -----