Connect with us

Covid19

ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കാന്‍ കര്‍മ സേനക്ക് രൂപം നല്‍കി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണവും ലഭ്യതയും വിശകലനം ചെയ്യുന്നതിന് ദേശീയ കര്‍മ സേനക്ക് രൂപം നല്‍കി സുപ്രീം കോടതി. 12 അംഗ കര്‍മ സേനക്കാണ് രൂപം നല്‍കിയത്. കൊവിഡ് ചികിത്സക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്രമങ്ങളും ഈ കര്‍മ സേന നിര്‍ദേശിക്കും.

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഒരാഴ്ചക്കുള്ളില്‍ കര്‍മ സേന പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്തെ പ്രഗത്ഭരായ വിദഗ്ധര്‍ കര്‍മ സേനയുടെ ഭാഗമാകും.

മുമ്പെങ്ങുമില്ലാത്ത മാനവിക പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ശാസ്ത്രീയ കര്‍മപദ്ധതികള്‍ തയ്യാറാക്കുകയെന്ന മനസ്സോടെയാണ് ഈയൊരു തീരുമാനമെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. കര്‍മ സേനയുടെ റിപ്പോര്‍ട്ടുകള്‍ കോടതിക്ക് പുറമെ കേന്ദ്രത്തിനും സമര്‍പ്പിക്കും. കേന്ദ്രസര്‍ക്കാറിന്റെ രണ്ട് പ്രതിനിധികള്‍ സേനയിലുണ്ടാകും. കാബിനറ്റ് സെക്രട്ടറിയായിരിക്കും കണ്‍വീനര്‍.

---- facebook comment plugin here -----

Latest