Covid19
എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാചകര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് വിജയകരമായി നടപ്പാക്കിയ സമൂഹ അടുക്കള ആവശ്യമെങ്കില്‍ തുടങ്ങണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കമില്ലെങ്കിലും തൊഴിലാളികള്‍ സൈറ്റില്‍ തന്നെ താമസിക്കുകയോ ഇവരെ വാഹനങ്ങളില്‍ എത്തിക്കുകയോ ചെയ്യുന്ന രീതി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----