Kerala
വീടുകളിൽ ദീപം തെളിയിച്ച് വിജയാഘോഷം നടത്തി ഇടതുമുന്നണി പ്രവർത്തകർ

തിരുവനന്തപുരം | നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്രവിജയം ആഘോഷിച്ച് എൽഡിഎഫ് പ്രവർത്തകർ. രാത്രി ഏഴിന് വീടുകളില്‍ ദീപം തെളിയിച്ചാണ് ഭരണത്തുര്‍ച്ച നേതാക്കളും പ്രവർത്തകരും ആഘോഷമാക്കിയത്. പൂത്തിരിയും മണ്‍ചെരാതുകളും കത്തിച്ച് കുടുംബാംഗങ്ങള്‍ മധുരം പങ്കിട്ട് വിജയദിനാഘോഷത്തിന്റെ ഭാഗമായി.
കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ മാത്രം സന്തോഷപ്രകടനം ഒതുക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസിലും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും ആഘോഷത്തില്‍ പങ്കെടുത്തു.
---- facebook comment plugin here -----