Connect with us

Kerala

സൗജന്യ ഭക്ഷ്യക്കിറ്റ് ഈ മാസവും തുടരും; ആരും പട്ടിണി കിടക്കില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കോവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിറ്റുകള്‍ അടുത്ത ആഴ്ച കൊടുത്തു തുടങ്ങും. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ഡൗണിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകും. ചിലയിടങ്ങളിൽ ജനകീയ ഹോട്ടലുകളിൽ വഴി ഭക്ഷണം എത്തിക്കാൻ കഴിയും. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ ആരംഭിക്കും. ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. കഴിഞ്ഞ വർഷം സൗജന്യ ഓണക്കിറ്റോടെ ആരംഭിച്ച പദ്ധതി പിന്നീട് മാസാന്തം തുടരുകയായിരുന്നു.

പഞ്ചസാര, ആട്ട, ഉപ്പ്, കടല, ചെറുപയര്‍, സാമ്പാര്‍ പരിപ്പ്, വെളിച്ചെണ്ണ, മുളക്പൊടി തുടങ്ങിയവ അടങ്ങിയ ഭക്ഷ്യക്കിറ്റ് തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക ഘടകവുമായിരുന്നു.

Latest