Covid19
കൊവിഡ് പ്രതിസന്ധിയിലും ഇന്ധന വില വര്‍ധനവ് തുടരുന്നു

ന്യൂഡല്‍ഹി | കൊവിഡിനെ തുടര്‍ന്ന് ജനം പ്രതിസന്ധിയില്‍ വലയുന്നതിനിടയിലും രാജ്യത്ത് ഇന്ധന വില വര്‍ധനവ് തുടരുന്നു. തുടര്‍ച്ചയായി നാലാം ദിനവും ഡീസല്‍, പെട്രോള്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 91 രൂപ 37 പൈസയും ഡീസലിന് 86 രൂപ 14പൈസയുമായി.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ധനവില വര്‍ധനവ് മരവിപ്പിച്ചിരുന്നെങ്കിലും ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില കൂട്ടുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കൂടിയതാണ് രാജ്യത്തെ ഇന്ധനവില കൂടാന്‍ കാരണമെന്ന് എണ്ണകമ്പനികള്‍ വിശദീകരിക്കുന്നു. അതേസമയം രാജ്യാന്തര വിപണിയില്‍ കാര്യമായ മാറ്റമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
---- facebook comment plugin here -----