Connect with us

Kerala

രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Published

|

Last Updated

തിരുവനന്തപുരം | ചരിത്രം തിരുത്തി വന്‍ തിരിച്ചുവരവ് നടത്തിയ രണ്ടാം പിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വ്യാഴാഴ്ച വൈകീട്ട് എ കെ ജി സെന്ററില്‍ ചേര്‍ന്ന സിപിഎം – സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞയുടെ കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനം എടുത്തത്. മന്ത്രിസഭാ വികസനം സംബന്ധിച്ച് 17 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകും. ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല. ഒരു എംഎല്‍എ മാത്രമുള്ള ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്.

സിപിഎമ്മും സിപിഐയും ഒരുവട്ടംകൂടി ചര്‍ച്ച നടത്തും. അതിനുശേഷം കേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കാനാണ് ഇപ്പോഴത്തെ ധാരണ.

---- facebook comment plugin here -----

Latest