Connect with us

National

ബംഗാളില്‍ വി മുരളീധരന്‍റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം

Published

|

Last Updated

പശ്ചിമബംഗാള്‍ |  കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം. പശ്ചിമ മിഡ്നാപൂരിൽ വെച്ചാണ് ആക്രമണം.

ആക്രമിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ഗുണ്ടകളാണെന്ന് വി മുരളീധരന്‍ ആരോപിച്ചു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ആക്രമിച്ചെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ യാത്ര വെട്ടിച്ചുരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണലിന് പിന്നാലെ പശ്ചിമ മിഡ്നാപൂരിൽ  തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു.

Latest