Connect with us

Fact Check

FACTCHECK: അടച്ചിട്ട മുറിയില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഉപയോഗിക്കാന്‍ പാടില്ലേ?

Published

|

Last Updated

അടച്ചുപൂട്ടിയ മുറിയില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഉപയോഗിക്കരുതെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. നടന്‍ സോനു സൂദ് ആണ് ഇത്തരമൊരു പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ ഇട്ടവരില്‍ പ്രധാനി. ഇതിലെ സത്യാവസ്ഥയറിയാം.

അവകാശവാദം: ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഉപയോഗിക്കുന്ന മുറിയുടെ വാതിലുകളും ജനാലകളും എപ്പോഴും തുറന്നിടണം. തുറന്ന അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കാന്‍ വേണ്ടിയാണിത്. എ സിയുള്ളതോ അടച്ചുപൂട്ടിയതോ ആയ മുറിയില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഉപയോഗിക്കുന്നത് സ്ഥിതി വഷളാക്കും.

യാഥാര്‍ഥ്യം: അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ കേന്ദ്രീകരിച്ച് കൊണ്ടുവന്ന് നൈട്രജന്‍ ഒഴിവാക്കി രോഗികള്‍ക്ക് ശുദ്ധവായു നല്‍കുന്നതാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍. ഇവ ഉപയോഗിക്കുമ്പോള്‍ മുറിയിലെ ഓക്‌സിജന്‍ തോത് കുറയുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം, കൊവിഡ് രോഗികള്‍ കഴിയുന്ന മുറികള്‍ നല്ലതുപോലെ വായുവും വെളിച്ചവും കയറുന്നതായിരിക്കണം. ജനലുകളും വാതിലുകളും തുറന്നിടണം. എന്നാല്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ പ്രവര്‍ത്തനത്തിന് മുറികള്‍ തുറന്നിടണമെന്ന് നിര്‍ബന്ധമില്ല.