Connect with us

Kerala

അടിയന്തര ഘട്ടത്തില്‍ പോലീസ് മരുന്ന് വാങ്ങി നല്‍കും; ഡോക്ടറെ കാണാന്‍ പോലീസിന്റെ ടെലി മെഡിസിന്‍ ആപ്

Published

|

Last Updated

തിരുവനന്തപുരം | അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പില്‍നിന്ന് മരുന്ന് വാങ്ങി എത്തിക്കുന്നതിന് പോലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്റെ ടെലി മെഡിസിന്‍ ആപ്പായ ബ്ലൂടെലിമെഡിസിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ പോകാതെ തന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കൊവിഡിന് മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.

വീഡിയോ മുഖേന ഡോക്ടര്‍ രോഗിയെ പരിശോധച്ച് ഇ-മരുന്ന് കുറിപ്പടി നല്‍കും. തുടര്‍ ചികിത്സക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇ-പാസ് പോലീസ് പരിശോധന സമയം കാണിച്ച് യാത്ര തുടരാം. അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെ തന്നെ ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Latest