Connect with us

First Gear

ഹസ്‌ക്വാര്‍ണ ബൈക്കുകള്‍ ചകന്‍ പ്ലാന്റില്‍ ബജാജ് ഉത്പാദിപ്പിച്ച് തുടങ്ങി

Published

|

Last Updated

പുണെ | പുണെയിലെ ചകന്‍ ഫാക്ടറിയില്‍ യൂറോപ്യന്‍ ബൈക്ക് കമ്പനിയായ ഹസ്‌ക്വാര്‍ണയുടെ ബൈക്കുകള്‍ ബജാജ് ഉത്പാദിപ്പിച്ചു തുടങ്ങി. 125 സി സിയില്‍ വരുന്ന വിറ്റ്‌പൈലന്‍, സ്വാര്‍ട്‌പൈലന്‍ മോഡലുകളാണ് നിര്‍മിക്കുന്നത്. ഇവ യൂറോപ്യന്‍ വിപണിയില്‍ ഉടനെ വില്‍പ്പന ആരംഭിക്കും.

അതേസമയം, ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമോയെന്നത് വ്യക്തമല്ല. നിലവിലെ 250 സി സി മോഡലുകളെ അടിസ്ഥാനമാക്കിയാണ് സ്വിസ് കമ്പനിയായ ഹസ്‌ക്വാര്‍ണ ചെറുകിട ബൈക്കുകള്‍ നിര്‍മിക്കുന്നത്. ഡിസൈനില്‍ മാറ്റമില്ലെങ്കിലും കെ ടി എം 125 ഡ്യൂകിന്റെ മെക്കാനിക്കല്‍ സവിശേഷതകളാണുണ്ടാകുക.

125 സി സി, സിംഗിള്‍ സിലിന്‍ഡര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണുണ്ടാകുക. 6 സ്പീഡ് ഗിയര്‍ ബോക്‌സാണിതിനുള്ളത്. ഫുള്‍ എല്‍ ഇ ഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വൈന്‍ഗാം മൗണ്ടഡ് ടയര്‍ ഹഗ്ഗര്‍ എന്നിവയുമുണ്ടാകും.