Connect with us

National

സംവരണം 50 ശതമാനത്തിലധിമാകരുത്: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് സംവരണ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വധി. സംവരണം ഒരിക്കലും 50 ശതമാനത്തിന് മുകളില്‍ വരരുതെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ സുപ്രീം കോടതി അഞ്ചംഗ ഭരണഘടാനാ ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മറാത്ത സംവരണം റദ്ദ് ചെയ്തുകൊണ്ടാണ് കോടതി വിധി. ബെഞ്ചിലെ അഞ്ച് ജസ്റ്റിസുമാരും ഒരേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

50 ശതമാനം സംവരണം സംബന്ധിച്ച് നേരത്തെയുള്ള ഇന്ദിരാ സാഹ്നി കേസ് വിധി പുനഃപരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് ഭരണഘടനാപരമാണ്. സംവരണത്തിന്റെ അടിസ്ഥാനം സാമൂഹിക, സാംസ്‌കാരിക പിന്നാക്കവസ്ഥയാണ്. പിന്നാക്ക വിഭാഗത്തെ നിര്‍ണയിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.
മറാത്തികള്‍ക്ക് 50 ശതമാനത്തിലധികം സംവരണം നല്‍കേണ്ട സവിശേഷ സാഹചര്യമില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.