Connect with us

Kerala

വോട്ട് ചോര്‍ച്ച: കുന്ദമംഗലത്ത് ബി ജെ പിയില്‍ കലഹം

Published

|

Last Updated

കോഴിക്കോട് കുന്ദമംഗലത്തെ വോട്ട് ചോര്‍ച്ചയെ ചൊല്ലി കോഴിക്കോട് ബി ജെ പിയില്‍ കലഹം. പാര്‍ട്ടി ജില്ലാ പ്രസിഡന്റും കുന്ദമംഗലത്തെ സ്ഥാനാര്‍ഥിയുമായ വി കെ സജീവനെതിരെ ഒരു വിഭാഗം നീക്കം നടത്തിയതായാണ് ആരോപണം. കേന്ദ്രമന്ത്രി വി മുരളീധരന്‍ അനുകൂലികളാണ് ഇതിന് പിന്നിലെന്ന് എതിര്‍ വിഭാഗം പറയുന്നു. 2016നേക്കാള്‍ 5000 വോട്ടുകള്‍ പാര്‍ട്ടിക്ക് മണ്ഡലത്തില്‍ കുറഞ്ഞു. ഇത് യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് മുരളീധരന്‍ അനുകൂലികള്‍ മറിച്ച് നല്‍കുകയായിരുന്നെന്ന് എതിരാളികള്‍ പറയുന്നു.

കോഴിക്കോട് ജില്ലയില്‍ കൃഷ്ണദാസ് പക്ഷത്തുള്ള വ്യക്തിയാണ് വി കെ സജീവന്‍. നേരത്തെ വി മുരളീധരന്‍, കെ സുരേന്ദ്രന്‍ വിഭാഗത്തിനെതിരെ ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കഴക്കൂട്ടത്ത് തനിക്കെതിരെ ഒരു വിഭാഗം അണിയറ നീക്കം നടത്തിയതായും പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടായതായും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന്റെ പോസ്റ്ററുകള്‍ പോലും പതിക്കാന്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പോസ്റ്ററുകളുടെ വലിയ കെട്ടുകള്‍ പൊട്ടിക്കാത്ത നിലയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.