Connect with us

Gulf

പ്രവാസി മദനികൾ താജുൽ ഉലമയുടെ പ്രതിഫലനമാകണം: ആദൂർ തങ്ങൾ

Published

|

Last Updated

അബുദാബി | പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന മദനീ ബിരുദധാരികളായ പണ്ഡിതൻമാർ വൈജ്ഞാനിക, സാംസ്കാരിക, കാരുണ്യ സേവന രംഗത്ത് ഉണർന്നു പ്രവർത്തിക്കണമെന്ന് ആദൂർ സയ്യിദ് മുഹമ്മദ് അഷ്റഫ് അസ്സഖാഫ് തങ്ങൾ ഉദ്ബോധിപ്പിച്ചു. സേവന കർമ കാണ്ഡം പരിപോഷിപ്പിച്ചു കൊണ്ട് താജുൽ ഉലമയുടെ പ്രതിഫലനമാകാൻ മദനിമാർക്ക് കഴിയണം. പ്രവാസി മദനി ഓൺലൈൻ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ജി തങ്ങൾ മദനി പന്നൂരിൻ്റെ പ്രാർഥനയോടെ ആരംഭിച്ച മീറ്റ് മദനീസ് സംസ്ഥാന പ്രസിഡന്റ്  ആദൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി മുഖ്യപ്രഭാഷണം നടത്തി. കൽത്തറ അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു.

പ്രവാസി മദനി അസോസിയേഷൻ  ചെയർമാനായി സലീം മദനി പൂക്കോട്ടുംപാടം സൗദി, കൺവീനർ ശമീർ മദനി മാളിയേക്കൽ യു എ ഇ, ട്രഷറർ സയ്യിദ് ബാഖിർ മദനി ഖത്തർ എന്നിവരെ തിരഞ്ഞെടുത്തു. സലീം മദനി (സഊദി), സൈഫുദ്ദീൻ മദനി (ഒമാൻ), നാസിർ മദനി (കുവൈത്ത്), ബാഖിർ തങ്ങൾ മദനി (ബഹ്റൈൻ), ശമീർ മദനി (യു എ  ഇ) എന്നിവരെ ഉപസമിതി ലീഡർമാരായി തിരഞ്ഞെടുത്തു. സുലൈമാൻ മദനി ചുണ്ടയിൽ സ്വാഗതവും  ബഷീർ മദനി നീലഗിരി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest