Saudi Arabia
കാലാവസ്ഥാ വ്യതിയാനം : സഊദിയില്‍ വെട്ടുക്കിളികളുടെ വരവിനെ കുറിച്ചുള്ള മുന്നറിയിപ്പുമായി പരിസ്ഥിതി മന്ത്രാലയം

റിയാദ് | സഊദിയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വടക്കന്‍ പ്രദേശങ്ങളിലെ മരുഭൂമിയില്‍ വെട്ടുക്കിളികളുടെ കൂട്ടം രൂപം കൊണ്ടതിന്റെ ഫലമായി വന്‍ തോതിലുള്ള വെട്ടുക്കിളികള്‍ വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്ക് വരാന്‍ സാധ്യതയുണ്ടെന്ന് സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മെയ് മൂന്നോടെ സകാക്ക, ഹായില്‍ , ബുറൈദ,മദീന തുടങ്ങിയ പ്രദേശങ്ങളിലും , ഏഴാം തീയ്യതിയോടെ ഹഫര്‍ അല്‍-ബാത്തിനിലും കിഴക്കന്‍ മേഖലയിലും എത്തിച്ചേരും .വെട്ടുക്കിളികളുടെ പ്രജനനം നടക്കുന്ന രാജ്യത്തിന്റെ വടക്ക്, കിഴക്കന്‍ പ്രദേശങ്ങളില്‍ കാറ്റിന് മണിക്കൂറില്‍ 6 മുതല്‍ 15 കിലോമീറ്റര്‍ വേഗതയില്‍ രൂപപ്പെട്ട ഉയര്‍ന്ന വായു മര്‍ദ്ദമാണ് ഇതിന് കാരണമായത്
---- facebook comment plugin here -----