Connect with us

Covid19

ആർ ടി പി സി ആർ നിരക്ക് കുറക്കാതെ സ്വകാര്യ ലാബുകൾ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി സർക്കാർ കുറച്ചെങ്കിലും കൊള്ളലാഭം തുടർന്ന് സ്വകാര്യ ലാബുകൾ. നിരക്ക് കുറച്ച് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ കെ ശെെലജ പ്രഖ്യാപനം നടത്തിയെങ്കിലും ഇന്ന് സംസ്ഥാനത്തെ പല ലാബുകളിലും 1700 രൂപ തന്നെ ആർ ടി പി സി ആറിന് വാങ്ങിയതായി പരാതിയുണ്ട്. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെ 500 രൂപക്ക് തന്നെ ടെസ്റ്റ് നടത്തുന്നത് ലാബുകൾക്ക് ലാഭകരമാണെന്നിരിക്കെയാണ് ഈ കൊള്ള.

ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയത്.
ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.

---- facebook comment plugin here -----

Latest