Connect with us

Covid19

14 മാസമായി എന്തു ചെയ്യുകയായിരുന്നു; കൊവിഡ് വ്യാപനത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

Published

|

Last Updated

ചെന്നൈ | രാജ്യത്ത് കൊവിഡ് അതീവ ഗുരുതരാവസ്ഥ സൃഷ്ടിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഒന്നാം വ്യാപനം കേന്ദ്രം പാഠമായി കാണുകയോ വിദഗ്ധരുടെ അഭിപ്രായം ഗൗരവത്തോടെ സ്വീകരിക്കുകയോ ചെയ്തില്ല. ആവശ്യമായ മുന്‍കരുതലുകളൊന്നും എടുത്തില്ല.

14 മാസത്തോളമായി സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. രണ്ടാം വ്യാപനത്തെക്കുറിച്ച് ബോധ്യമില്ലായിരുന്നോ. സര്‍ക്കാര്‍ അനാസ്ഥക്ക് ജനം വലിയ വിലയാണ് നല്‍കേണ്ടി വരുന്നതെന്നും കോടതി കുറ്റപ്പെടുത്തി.