Connect with us

National

റിസൈന്‍ മോദി ഹാഷ്ടാഗ് പുനസ്ഥാപിച്ചു; ഹാഷ്ടാഗ് നീക്കിയത് അന്വേഷിക്കുമെന്ന് ഫേസ്ബുക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെട്ടുള്ള റിസൈന്‍ മോദി ഹാഷ്ടാഗ് പുനസ്ഥാപിച്ചെന്ന് ഫേസ്ബുക്ക്. ഹാഷ്ടാഗ് നീക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം വ്യാപകമായതിന് പിന്നാലെ “പ്രധാനമന്ത്രി രാജിവയ്ക്കൂ” എന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകള്‍ നീക്കിയിരുന്നു. ഇതിനെതിരെ വിമര്‍ശം ശക്തമായതോടെയാണ് ഫേസ്ബുക്ക് ഹാഷ്ടാഗ് പുനസ്ഥാപിച്ചത്‌

---- facebook comment plugin here -----

Latest