Connect with us

Kerala

ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

Published

|

Last Updated

കൊച്ചി | പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്രികയായ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുള്ള സൂചന നേരത്തെ യുവതി നല്‍കിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇന്ന് രാവിലെയാണ് പുനലൂര്‍ പാസഞ്ചറില്‍ വെച്ച് മുളംതുരുത്തി യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കവര്‍ച്ചക്ക് ശേഷമായിരുന്നു ആക്രമണം. സ്‌ക്രൂഡൈവര്‍ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. ഭയന്ന് ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലക്ക് പരുക്കേറ്റിട്ടുണ്ട്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.