Saudi Arabia
യാമ്പുവിന് സമീപം ചെങ്കടലില്‍ സ്ഫോടക വസ്തു നിറച്ച ബോട്ട്; സഊദി സൈന്യം തകര്‍ത്തു

യാമ്പു | സഊദിയില്‍ യാമ്പു തുറമുഖത്തിന് സമീപം ചെങ്കടലില്‍ സ്ഫോടക വസ്തു നിറച്ച അജ്ഞാത ബോട്ട് സഊദി സൈന്യം തകര്‍ത്തത്തു .ചൊവ്വാഴ്ച പുലര്‍ച്ചയാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് നാവിക സേന കണ്ടെത്തിയത് .സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാഷണല്‍ ഷിപ്പിംഗ് കമ്പനി ഓഫ് സഊദി അറേബ്യയുടെ (ബഹ്രി) ഉടമസ്ഥതയിലുള്ള കപ്പലുകള്‍ ആക്രമിച്ചിട്ടില്ലെന്നും കപ്പലുകള്‍ സുരക്ഷിതമെന്നും ചീഫ് എക്സിക്യൂട്ടീവ് അബ്ദുല്ല അല്‍ദുബൈഖി പറഞ്ഞു. 2020 ഡിസംബറില്‍ ചെങ്കടലില്‍ സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ രണ്ട് അജ്ഞാത ബോട്ടുകള്‍ സഊദി സഖ്യസേന തകര്‍ത്തിരുന്നു . റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ബോട്ടിന്റെ സഞ്ചാരം പഥം നിയന്ത്രിച്ചിരുന്നത്. ദേശീയ കഴിവുകള്‍ ലക്ഷ്യമിടുന്ന ശത്രുതാപരമായ ശ്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.