Connect with us

National

രാജ്യത്ത് നാല് മാസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 43 മാധ്യമപ്രവര്‍ത്തകര്‍

Published

|

Last Updated

ബെംഗളുരു  | രാജ്യത്ത് ഇക്കഴിഞ്ഞ നാല് മാസത്തിനിടെ 43 മാധ്യമ പ്രവര്‍ത്തകര്‍ കൊവിഡ് ബാധിച്ചു മരിച്ചതായി റിപ്പോര്‍ട്ട്. റേറ്റ് ദി ഡിബേറ്റ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഏപ്രില്‍ മാസത്തിലാണ് ഏറ്റവും അധികം മരണങ്ങള്‍ നടന്നത്.
കൊവിഡ് രോഗബാധ ഇന്ത്യയില്‍ എത്തി ഒരു വര്‍ഷത്തിനിടെ 64 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തെലങ്കാനയിലും ഉത്തര്‍പ്രദേശിലുമാണ് ഏറ്റവുമധികം മാധ്യമ പ്രവര്‍ത്തകര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചതെന്നും കണക്കുകള്‍ പറയുന്നു

Latest