Connect with us

Business

ഡ്രൈവറില്ലാ വാഹന നിര്‍മാണത്തിലേക്ക് ടൊയോട്ടയും; ലിഫ്റ്റ് കമ്പനിയെ സ്വന്തമാക്കും

Published

|

Last Updated

ടോക്യോ | ഡ്രൈവറില്ലാ വാഹന നിര്‍മാണത്തിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി ജപ്പാന്‍ വാഹന ഭീമനായ ടൊയോട്ട, സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യാ കമ്പനിയായ ലിഫ്റ്റിനെ സ്വന്തമാക്കും. 550 മില്യന്‍ ഡോളറിനാണ് ലിഫ്റ്റിനെ ടൊയോട്ട ഏറ്റെടുക്കുന്നത്. ഡ്രൈവറില്ലാ വാഹന നിര്‍മാണത്തിന്റെ ഭാഗമായി വോവന്‍ പ്ലാനറ്റ് എന്ന പ്രത്യേക വിഭാഗം നേരത്തേ ടൊയോട്ട സ്ഥാപിച്ചിരുന്നു.

അമേരിക്കന്‍ കമ്പനിയായ ലിഫ്റ്റിന്റെ 300ലേറെ ജീവനക്കാര്‍ ഇതോടെ ടൊയോട്ടയുടെ ഭാഗമാകും. സിലിക്കണ്‍ വാലിയിലും ലണ്ടനിലും ടൊയോട്ടക്ക് സാന്നിധ്യമുണ്ടാകും. ജപ്പാനിലെ മൗണ്ട് ഫുജിയിലാണ് വോവന്‍ സിറ്റി എന്ന പേരില്‍ ടൊയോട്ട പ്രത്യേകം സംവിധാനമൊരുക്കുന്നത്.

ഇടപാടിലൂടെ ലാഭം നേടുന്ന കമ്പനിയായി ലിഫ്റ്റ് മാറും. ചെലവേറിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനിയായതിനാല്‍ ഏറെ കഷ്ടത്തിലായിരുന്നു ലിഫ്റ്റ്. മാത്രമല്ല, മുഖ്യധാരയിലേക്ക് പ്രവേശിക്കാനുമാകും.