Connect with us

Covid19

തീവ്രവ്യാപനത്തില്‍ കുറവില്ല; രാജ്യത്ത് ഇന്ന് 3.23 ലക്ഷം കേസുകള്‍; 2,771 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് തീവ്ര കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2771 പേരാണ് മരിച്ചത്. 2,51,827 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,76,36,307 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,45,56,209 പേര്‍ രോഗമുക്തി നേടി. 1,97,894 പേര്‍ ഇതുവരെ മരിച്ചു. 28,82,204 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 14,52,71,186 ആയി ഉയര്‍ന്നു. ഇന്നലെ 33,59,963 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

Latest