Connect with us

Saudi Arabia

കൊവിഡ് -19: സഊദിയില്‍ 13 മരണം; 1047 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ചികിത്സയിലായിരുന്ന 13 പേര്‍ മരിച്ചു. 1047 രോഗികളുടെ അസുഖം ഭേദമായപ്പോള്‍ പുതുതായി 958 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

രാജ്യത്ത് ഇതുവരെ 413,174 പേര്‍ക്കാണ് കൊവിഡ് പിടികൂടിയത് .ഇവരില്‍ 396,604 പേര്‍ രോഗമുക്തി നേടി. 6,913 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി 9657 രോഗികളാണ് ചികിത്സയിലുള്ളത് .ഇവരില്‍ 1,290 രോഗികളുടെ നില ഗുരുതരാവസ്ഥയിലാണ്

പുതുതായി രോഗം സ്ഥിരീകരിച്ച പ്രദേശങ്ങള്‍
റിയാദ് 364,മക്ക 234,കിഴക്കന്‍ പ്രവിശ്യ 145,അസീര്‍ 47,മദീന 37,അല്‍ ഖസീം 29,ജിസാന്‍ 28,തബൂക്ക് 20,ഹാഇല്‍ 19,വടക്കന്‍ അതിര്‍ത്തി പ്രദേശം 10,നജ്റാന്‍10 , അല്‍ ജൗഫ് 08 , അല്‍ബഹ 07

Latest