Connect with us

Covid19

വയനാട്ടിൽ കൊവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു

Published

|

Last Updated

കല്പറ്റ | വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവർത്തക‍ മരിച്ചു. മേപ്പാടി സ്വദേശിനി അശ്വതി(25)യാണ് മരിച്ചത്. ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

ജില്ലാ ടി. ബി പ്രോഗ്രാമിന് കീഴില് സുല്ത്താന് ബത്തേരി പബ്ലിക് ഹെല്ത്ത് ലാബില് എന്.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു.മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഒന്നര മാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നു. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു.

അതിനിടെ, അശ്വതിയുടെ നിര്യാണത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ അനുശോചിച്ചു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്പാട് ഒരു തീരാദു:ഖമാണ്. അശ്വതിയുടെ അകാല വേര്പാടില് കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നു.

---- facebook comment plugin here -----

Latest