Connect with us

Malappuram

നിർദേശം അംഗീകരിച്ച് സർവ്വകക്ഷി യോഗം; കേരള മുസ്‌ലിം ജമാഅത്ത് സ്വാഗതം ചെയ്തു

Published

|

Last Updated

മലപ്പുറം | ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ച് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വിശ്വാസികൾക്ക് പ്രാർഥന നിർവഹിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി നൽകിയ നിർദേശം സർവ്വകക്ഷി യോഗം അംഗീകരിച്ചതിനെ ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു.

കൊവിഡ് പ്രോട്ടൊക്കോൾ പൂർണമായും പാലിച്ചു കൊണ്ടുo അതാത് സമയത്തെ പ്രത്യേക നിർദേശങ്ങളും പൊതുയിടങ്ങളിൽ പോലും പാലിക്കാത്ത സൂക്ഷ്മതയും മുൻകരുതലുമാണ് പള്ളികളിൽ പാലിക്കുന്നതെന്നും ആയതിനാൽ ഇതുവരെ തുടർന്നരീതിയിൽ പള്ളികളിൽ നിസ്കരിക്കാൻ  അവസരമുണ്ടാവണമെന്നും ജില്ല കമ്മിറ്റി സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നത്. അടിയന്തിര ഘട്ടം സംജാതമാവുകയാണെങ്കിൽ പോലും ഏറ്റവും ചുരുങ്ങിയത് 40 ആൾക്കെങ്കിലും ചെറിയ പള്ളികളിലും മറ്റിടങ്ങളിൽ പള്ളിയുടെ വ്യാപ്തിക്കനുസരിച്ച് സാമൂഹ്യാകലം പാലിച്ച് ആളുകളെ പ്രവേശിക്കാനുമനുവദിക്കണമെന്നും നിവേദനത്തിൽ ആവിശ്യപ്പെട്ടിരുന്നു.