Connect with us

Covid19

കർണാടകയിൽ രണ്ടാഴ്ച കർഫ്യൂ പ്രഖ്യാപിച്ചു

Published

|

Last Updated

ബെംഗളൂരു | ചൊവ്വാഴ്ച രാത്രി ഒമ്പതു മുതല്‍ 14 ദിവസത്തേക്ക് കര്‍ണാടകയിൽ കർഫ്യൂ പ്രഖ്യാപിച്ചു. അവശ്യസേവനങ്ങള്‍ രാവിലെ ആറു മുതല്‍ 10 മണി വരെ അനുവദനീയമാകും. 10 മണിക്കു ശേഷം കടകള്‍ അടയ്ക്കണം. നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്‍ക്ക് നിയന്ത്രണമില്ല.

കൊവിഡ്- 19 രൂക്ഷമായ സാഹചര്യത്തിലാണ് ഇതെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.