Connect with us

National

കൊവിഡ് വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍; കൊലക്കുറ്റത്തിന് കേസെടുക്കണം: മദ്രാസ് ഹൈക്കോടതി

Published

|

Last Updated

ചെന്നൈ | രാജ്യത്തെ പ്രതിസന്ധിയിലാക്കിയ കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണെന്നും മദ്രാസ് ഹൈക്കോടതി.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവിടെ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ നിങ്ങള്‍ (ഇലക്ഷന്‍ കമ്മീഷന്‍) മറ്റേതെങ്കിലും ഗ്രഹത്തിലായിരുന്നോയെുന്നും കോടതി ചോദിച്ചു.

വോട്ടെണ്ണല്‍ ദിനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കൊവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് കൃത്യമായ വിവരം വെള്ളിയാഴ്ചക്കകം നല്‍കണമെന്നും അതില്‍ വിഴ്ചയുണ്ടായാല്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. പൊതുജനങ്ങളുടെ ആരോഗ്യമാണ് പരമപ്രധാനം. ഭരണഘടനാ അധികാരികളെ ഇത് ഓര്‍മപ്പെടുത്തേണ്ടതുണ്ടെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.