International
93-ാമത് ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നു; നൊമാഡ്‌ലാന്‍ഡ് മികച്ച ചിത്രം; ക്ലൂയി ചാവോ സംവിധായിക

ലോസ്ആഞ്ചലസ് | 93-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം പൂര്‍ത്തിയായി. നൊമാഡ് ലാന്‍ഡ് ആണ് മികച്ച ചിത്രം. നൊമാഡ് ലാന്‍ഡ് സംവിധാനം ചെയ്ത ക്ലൂയി ചാവോ മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടു. ദി ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സ് മികച്ച നടനായി. നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ച ഫ്രാന്‍സിസ് മക്‌ഡൊര്‍മന്‍ഡ് ആണ് മികച്ച നടി. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യന്‍ വംശജയുമാണ് ചൈനക്കാരിയായ ക്ലൂയി ചാവോ.
മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ക്രിസ്റ്റഫര്‍ ഹാംപ്റ്റണും ഫ്‌ളോറിയന്‍ സെല്ലാര്‍ എന്നിവര്‍ക്ക് ലഭിച്ചു. ചിത്രം. ഫാദര്‍. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം എമറാള്‍ഡ് ഫെനലിന്‍ നേടി. പ്രോമിസിംഗ് യംഗ് വുമണ്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതിനാണ് പുരസ്‌കാരം. ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയിന് ഡാനിയല്‍ കലൂയ മികച്ച സഹനടനായി.
അവസാന ലിസ്റ്റില്‍ ഇന്ത്യന്‍ സാന്നിധ്യമില്ല. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ലിജോ ജോസ് പെല്ലിശ്ശേിയുടെ ജല്ലിക്കെട്ട് തുടക്കത്തില്‍ തന്നെ തള്ളിപ്പോയിരുന്നു.
ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസ്‌സിയ, മാങ്ക്, മിനാരി, നൊമാഡ്‌ലാന്‍ഡ്, പ്രൊമിസിംഗ് യംഗ് വുമണ്‍, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ ഓഫ് ചിക്കാഗോ 7 എന്നി ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സര രംഗത്ത് ഉണ്ടായിരുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. കലാപരിപാടികള്‍ ഇത്തവണ ഉണ്ടായിരുന്നില്ല.