Connect with us

Covid19

സഊദി പ്രവാസികളുടെ പ്രിയങ്കരനായ ഡോക്ടര്‍ നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

റിയാദ് | പ്രവാസികളുടെ പ്രിയങ്കരനായ ഡോക്ടര്‍ നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചു. സഊദി  അറേബ്യയിലെ അബ‍ഹ- തത്‌ലീഥിലെ ഇന്ത്യക്കാർക്കിടയിൽ  പ്രിയങ്കരനായിരുന്ന ലക്‌നൗ സ്വദേശി ഡോ. മുഹമ്മദ് സൈഫ് സാഹിദ് (48) ആണ്  കൊവിഡ് ബാധിതയായി മാതാവ്  മരിച്ചതിന്റെ മൂന്നാം ദിവസം  മരിച്ചത്.

കഴിഞ്ഞ പതിനാറ്  വർഷമായി  തത്‌ലീഥ് ജനറൽ ആശുപത്രിയിൽ സേവനം ചെയ്തുവരികയാരുന്നു. സഊദിയിൽ വെച്ച് കൊവിഡ് രോഗം ബാധിച്ചെങ്കിലും രോഗ മുക്തി നേടിയിരുന്നു.

അസുഖം ഭേദമായതോടെ കുടുംബത്തോടപ്പം അവധിക്ക് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. നാട്ടിലെത്തിയ ശേഷം വീണ്ടും കൊവിഡ് പിടിപെടുകയായിരുന്നു. ഭാര്യ – ഫര്‍സാന, മൂന്ന് മക്കളുണ്ട്.

Latest