Connect with us

Covid19

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ 551 പ്ലാന്റുകള്‍ സ്ഥാപിക്കും; പി എം കെയര്‍ ഫണ്ടില്‍ നിന്ന് പണം വകയിരുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ 551 പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന് പി എം കെയര്‍ ഫണ്ടില്‍ നിന്ന് പണം വകയിരുത്തി. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലാണ് പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.  കൊവിഡ് വ്യാപനത്തില്‍ രാജ്യത്തെ ആശുപത്രികള്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഡല്‍ഹിയിലും മറ്റും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഇന്നലെ ഡല്‍ഹിയിലും അമൃത്സറിലുമായി 26 പേര്‍ മരിച്ചിരുന്നു.

അതിനിടെ, ഓക്‌സിജന്‍ ഉത്പാദന ഉപകരണങ്ങളുടെ നികുതി ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റ് അമേരിക്കയില്‍ നിന്നെത്തിക്കും. സിംഗപ്പൂരില്‍ നിന്ന് നാല് ക്രയോജനിക് ടാങ്കുകള്‍ എത്തിയിട്ടുണ്ട്.