Connect with us

National

കരിഞ്ചന്തയില്‍ ഓക്‌സിജന്‍ വില്‍പ്പന; ഡല്‍ഹിയില്‍ ഒരാള്‍ പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കടുത്ത ഓക്‌സിജന്‍ ക്ഷാമം നിലനില്‍ക്കെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ച് വില്‍പന നടത്തിയ ആള്‍ ഡല്‍ഹിയില്‍ പിടിയില്‍ . സ്വന്തം വീട്ടില്‍ വച്ച് തന്നെയായിരുന്നു കച്ചവടം.ഇയാളുടെ വീട്ടില്‍ നിന്ന് 48 സിലിണ്ടറുകളും പോലീസ് പിടിച്ചെടുത്തു.

32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് ഡല്‍ഹി പോലീസ് പിടിച്ചെടുത്തത്. വീട്ടുടമ അനില്‍ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. വ്യാവസായിക ഓക്‌സിജന്‍ വില്‍ക്കുന്ന കച്ചവടമാണ് തനിക്ക് എന്ന് അവകാശപ്പെട്ടെങ്കിലും തെളിവ് ഹാജരാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. 51കാരനായ ഇയാള്‍ 12500 രൂപയ്ക്കാണ് ചെറിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിറ്റഴിച്ചുകൊണ്ടിരുന്നത്. വലിയ സിലിണ്ടറുകളില്‍ നിന്ന് ചെറിയ സിലിണ്ടറുകളിലേക്ക് ഓക്‌സിജന്‍ മാറ്റിയായിരുന്നു വില്പന. പിടിച്ചെടുത്ത സിലിണ്ടറുകള്‍ പോലീസ് ഇന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും.

ഓക്സിജന്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

Latest