Connect with us

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ . പൊതുജനങ്ങള്‍ അത്യാവശ്യത്തിനുമാത്രമേ പുറത്തിറങ്ങാവൂ. ഇങ്ങനെ പുറത്തിറങ്ങുന്നവര്‍ സ്വന്തം തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. തുടര്‍ന്ന് എന്തൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്ന് തിങ്കഴാഴ്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കും.

ശനി , ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

*അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി.

*ടെലികോം, ഐ.ടി., ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍

*ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, പാല്‍, മത്സ്യം, മാംസം തുടങ്ങിയ വില്‍ക്കുന്ന കടകള്‍

* ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം.

*അത്യാവശ്യഘട്ടങ്ങളില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണംവാങ്ങാം. ഇതിനായി സ്വന്തം തയ്യാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം.

*വീടുകളില്‍ മത്സ്യം എത്തിച്ച് വില്‍ക്കാം, വില്‍പ്പനക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം.

*അനാവശ്യപരിപാടികളും യാത്രകളും മാറ്റിവെക്കണം.

*നേരത്തേ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം.

* ഹാളുകള്‍ക്കുള്ളില്‍ പരമാവധി 75 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം.

*മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം.

*വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്രചെയ്യാം. സത്യപ്രസ്താവന കൈയില്‍ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.

* വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

* ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും.

* പോലീസ് പരിശോധിക്കുമ്പോള്‍ ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കണം.

*പൊതുഗതാഗത സൗകര്യങ്ങള്‍ പരിമിതമായിരിക്കും.

*വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

Latest