Connect with us

Kerala

സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: ഐക്യദാര്‍ഢ്യ സമിതി

Published

|

Last Updated

കോഴിക്കോട് | യു എ പി എ ചുമത്തപ്പെട്ട് യു പിയില്‍ തടവില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി. കൊവിഡ് ബാധിതനായ കാപ്പനെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നില ആശങ്കാജനകമാണ്. ഒരാഴ്ചയായി സിദ്ദീഖ് കാപ്പന് കടുത്ത പനിയുണ്ടെന്ന് ഭാര്യ റെയ്ഹാനത്ത് പറഞ്ഞു. പ്രമേഹ രോഗി കൂടിയായ കാപ്പന് ആവശ്യമായ ഭക്ഷണം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ മികച്ച ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണം. കാപ്പന് ജാമ്യം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണം. ആശുപത്രിയില്‍ കഴിയുന്ന കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യൂ ജെ) ഡല്‍ഹി ഘടകം യു പി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്

Latest