Connect with us

Malappuram

സുകുമാര്‍ കക്കാട് അന്തരിച്ചു

Published

|

Last Updated

വേങ്ങര | സാഹിത്യകാരനും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ സുകുമാര്‍ കക്കാട് (82) അന്തരിച്ചു. കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത കക്കാട്ട് 1939 ജൂലൈ 15ന് ജനനം.  പിന്നീട് കുന്നുംപുറത്തേക്ക് താമസം മാറ്റി. പ്രൈമറി സ്‌കൂൾ അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങി. ഹൈസ്‌ക്കൂൾ അധ്യാപകനായി വേങ്ങര ഗവ. ബോയ്സ് സ്ക്കൂളില്‍ നിന്നാണ് വിരമിച്ചത്. നിരവധി പുസ്തകങ്ങളെഴുതുകയും ആനുകാലികങ്ങളില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. അകലുന്ന മരുപച്ചകൾ, മരണചുറ്റ്, ഡൈസ്‌നോൺ, വെളിച്ചത്തിന്റെ നൊമ്പരങ്ങൾ, ലൈലാമജ്‌നു(പുനരാവിഷ്‌കാരം), കണ്ണുകളിൽ നക്ഷത്രം വളർത്തുന്ന പെൺകുട്ടി, കലാപം കനൽവിരിച്ച മണ്ണ്, കണ്ണീരിൽ കുതിർന്ന കസവുതട്ടം, അന്തിക്കാഴ്ചകൾ എന്നിവ പ്രസിദ്ധീകരിച്ച നോവലുകളാണ്.
ജ്വാലാമുഖികൾ, മരുപ്പൂക്കൾ, തഴമ്പ്, പാട്ടിന്റെ പട്ടുനൂലിൽ, സ്‌നേഹഗോപുരം, സൗഹൃദ ഗന്ധികൾ തുടങ്ങിയവ കവിത സമാഹാരങ്ങളാണ്. സി.എച്ച് അവാർഡ് (2004), മാമ്മൻ മാപ്പിള അവാർഡ് (1983) ഫിലിം സൈറ്റ് അവാർഡ് (1973), പാലക്കാട് ജില്ലാ കവി-കാഥിക സമ്മേളന അവാർഡ് (1969) എന്നീ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

Latest