Connect with us

First Gear

ഫോക്‌സ്‌വാഗന്റെ ഏറ്റവും വലിയ എസ് യു വി അവതരിപ്പിച്ചു

Published

|

Last Updated

ബീജിംഗ് | ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ ഏറ്റവും വലിയ എസ് യു വി ചൈനയിലെ ഷാംഗ്ഹായ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. ചൈനീസ് എസ് യു വി വിപണിയില്‍ സ്ഥാനമുറപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ടലഗോന്‍ എന്ന എസ് യു വി ഇറക്കിയത്.

എസ് എം വി ആശയത്തെ അടിസ്ഥാനമാക്കി ചൈനയിലാണ് ഈ എസ് യു വി ഫോക്‌സ്‌വാഗനും എഫ് എ ഡബ്ല്യുവും ചേര്‍ന്ന് വികസിപ്പിച്ചത്. 5,152 മി മീ നീളം, 2,002 മി മീ വീതി, 1,795 മി മീ ഉയരം എന്നിങ്ങനെയാണ് സവിശേഷതകള്‍. 2,980 മി മീ ആണ് വീല്‍ബേസ് അളവ്.

മുതിര്‍ന്ന ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാം. 2.5 ലിറ്റര്‍ വി6 എന്‍ജിന്‍, ഡി എസ് ജി ട്രാന്‍സ്മിഷന്‍, 4മോഷന്‍ ആള്‍ വീല്‍ ഡ്രൈവ് എന്നിവയുമുണ്ട്. വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ആണുള്ളത്.

Latest