Kerala
സോളാര്‍ തട്ടിപ്പ്; സരിത എസ് നായര്‍ റിമാന്‍ഡില്‍
 
             കോഴിക്കോട് | സോളാര്‍ തട്ടിപ്പ് കേസില്‍ നിരവധി തവണ വാറണ്ട് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത സരിത എസ് നായരെ റിമാന്‍ഡ് ചെയ്തു. ഈ മാസം 27 വരെയാണ് റിമാന്‍ഡ് കാലാവധി. 27ന് കേസ് വീണ്ടും പരിഗണിക്കും. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ച് ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്.

കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുല്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. മാര്‍ച്ച് 23 ന് വിധി പറയാനിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു.
    ---- facebook comment plugin here -----						