International
വീണ്ടും ചരിത്രം കുറിച്ച് നാസ പെഴ്‌സിവറന്‍സ്; ആദ്യമായി ചൊവ്വയില്‍ ഓക്‌സിജന്‍ നിര്‍മിച്ചു

വാഷിംഗ്ടണ്‍ | ചൊവ്വാ ഗ്രഹത്തില്‍ ചരിത്രം രചിക്കുന്നത് തുടര്‍ന്ന് നാസയുടെ പര്യവേക്ഷണ വാഹനമായ പെഴ്‌സിവറന്‍സ്. ചൊവ്വയില്‍ ചെറുഹെലികോപ്ടര്‍ പറത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ നിര്‍മിച്ചിരിക്കുകയാണ് പെഴ്‌സിവറന്‍സ്. ചൊവ്വയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഓക്‌സിജനാക്കിയിരിക്കുകയാണ്.
ആറ് ചക്രമുള്ള റോബോട്ടാണ് ഓക്‌സിജന്‍ നിര്‍മിച്ചത്. മറ്റൊരു ഗ്രഹത്തില്‍ ആദ്യമായാണ് ഈ പ്രവര്‍ത്തനം. ഏപ്രില്‍ 20നായിരുന്നു പരീക്ഷണം. ഭാവിയില്‍ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനുള്ള ഉദ്യമത്തിന്റെ ആദ്യ പടിയെന്നോണമാണിത്.
ചൊവ്വയിലെത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് ശ്വസിക്കാന്‍ ഓക്‌സിജന്‍ നിര്‍മിക്കുക എന്നത് മാത്രമല്ല, റോക്കറ്റ് പ്രൊപല്ലന്റ് ആയി ഉപയോഗിക്കാന്‍ ഭൂമിയില്‍ നിന്ന് വന്‍തോതില്‍ ഓക്‌സിജന്‍ എത്തിക്കാനും സാധിക്കും. കാര്‍ ബാറ്ററിയുടെ വലുപ്പമുള്ള സ്വര്‍ണ പെട്ടിയില്‍ ചൊവ്വയിലെ ഓക്‌സിജന്‍ സൂക്ഷിച്ചിട്ടുണ്ട്. പര്യവേക്ഷണ വാഹനത്തിന്റെ മുന്‍വശത്ത് വലതുഭാഗത്താണ് ഈ പെട്ടിയുള്ളത്.