Covid19
സൗജന്യമായി ഓക്‌സിജന്‍ നല്‍കുന്നതിന് 22 ലക്ഷം വരുന്ന കാര്‍ വിറ്റ് ഈ മുംബൈക്കാരന്‍


ഷാനവാസ് ഷെയ്ഖ്
മുംബൈ | ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ മുംബൈയില്‍ പരിഹാരത്തിന് വ്യത്യസ്ത വഴിയുമായി ഒരു യുവാവ്. മുഴുവന്‍ സമയവും സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് തന്റെ പ്രിയപ്പെട്ട വാഹനം വിറ്റിരിക്കുകയാണ് ഷാനവാസ് ഷെയ്ഖ് എന്ന യുവാവ്. മലദിലെ മല്‍വാനിയിലെ ഇടുങ്ങിയ നിരത്തിനരികില്‍ സ്ഥിതി ചെയ്യുന്ന യൂനിറ്റി ആന്‍ഡ് ഡിഗ്നിറ്റി ഫൗണ്ടേഷന്‍ സ്ഥാപിച്ചാണ് ഓക്‌സിജന്‍ വിതരണം.
ഇത്തരമൊരു സാമൂഹ്യ സേവനത്തിന് കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം കാര്‍ വിറ്റത്. 22 ലക്ഷം വരുന്ന ഫോര്‍ഡ് എന്‍ഡവറാണ് വിറ്റത്. അന്നുതന്നെ യുവാവിന്റെ ഈ പ്രവര്‍ത്തനം വലിയ ചര്‍ച്ചയായിരുന്നു.
കാര്‍ വിറ്റ പണം കൊണ്ട് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ വാങ്ങി. ഇതുവരെ ആറായിരത്തോളം ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. നേരത്തേ 50 പേരൊക്കെയാണ് സിലിന്‍ഡറിന് എത്തിയതെങ്കില്‍ ഇന്നത് 600 വരെയായി. സുഹൃത്തിന്റെ ബന്ധു കൊവിഡ് ബാധിച്ച് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതിന് ശേഷമാണ് ഷാനവാസ് ഈ സംരംഭത്തിന് ഇറങ്ങിയത്.