Connect with us

Techno

5ജി കരുത്തുമായി റിയല്‍മി 8 ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | റിയല്‍മി 8 5ജി ഇന്ത്യന്‍ വിപണിയിലെത്തി. തായ്‌ലാന്‍ഡില്‍ ആദ്യമായി ഇറക്കി പിറ്റേ ദിവസമാണ് ഇന്ത്യന്‍ വിപണിയിലുമെത്തിയത്. കഴിഞ്ഞ മാസം രാജ്യത്ത് അവതരിപ്പിച്ച റിയല്‍മി 8ന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.

4ജിബി+ 128ജിബി സ്റ്റോറേജുള്ള മോഡലിന് 14,999 രൂപയാണ് വില. 8ജിബി+ 128ജിബി മോഡലിന് 16,999 രൂപയാകും. സൂപര്‍സോണിക് ബ്ലാക്, സൂപര്‍സോണിക് ബ്ലൂ നിറങ്ങളില്‍ ലഭ്യമാകും. ഏപ്രില്‍ 28ന് ഉച്ചക്ക് 12 മുതല്‍ ഓണ്‍ലൈനിലും അല്ലാതെയും ഉപഭോക്താക്കള്‍ക്ക് വാങ്ങാം.

പിന്‍വശത്തെ മൂന്ന് ക്യാമറകളില്‍ 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 2 മെഗാപിക്‌സല്‍ വീതം മോണോക്രോം സെന്‍സര്‍, ടെര്‍ഷ്യറി സെന്‍സര്‍ എന്നിവയുമുണ്ട്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 5,000 എം എ എച്ച് ആണ് ബാറ്ററി.

---- facebook comment plugin here -----

Latest