Connect with us

Kerala

തുറമുഖം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; നാലുപേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട് | തുറമുഖം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. അല്‍ത്വാഫ്, മുഹമ്മദലി, അബ്ദുല്ല, ബിജു ജോണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഏഴരക്കോടിയോളം വിലവരുന്ന 14.7 കിലോ സ്വര്‍ണമാണ് പരിശോധനക്കിടെ തുറമുഖത്തു നിന്ന് പിടികൂടിയത്.

ബിസ്‌കറ്റ് രൂപത്തിലാക്കിയ സ്വര്‍ണം റഫ്രിജറേറ്ററില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കണ്ടെയ്നറിലെ സി ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം എത്തിച്ചത് അല്‍ത്വാഫ് ആണെന്ന് ഡി ആര്‍ ഐ വ്യക്തമാക്കി.

Latest