Connect with us

Covid19

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; വിശദാംശങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് 14 ദിവസം വീട്ടിലോ സ്ഥാപനത്തിലോ റൂം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം ഏഴ് ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം.

നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ വിശദമായി:

പ്രാഥമിക സമ്പര്‍ക്കം വഴി രോഗസാധ്യത കൂടുതലുള്ളവര്‍
1. വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം.
2. ലക്ഷണങ്ങള്‍ കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടണം.
3. ലക്ഷണങ്ങളില്ലെങ്കില്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റൈന്‍നില്‍ തുടരണം.

പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആള്‍
1. 14 ദിവസം അനാവശ്യ യാത്രകള്‍ ഒഴിവാക്കണം.
2. മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകള്‍ തുടങ്ങിയവ കര്‍ശനമായി പാലിക്കണം.
3. വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകള്‍, ജോലി, സന്ദര്‍ശനങ്ങള്‍ തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ ഒഴിവാണം.
4. ലക്ഷണങ്ങള്‍ കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടണം.

ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പര്‍ക്കക്കാര്‍
സാമൂഹിക വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളില്‍ നിന്നോ പ്രദേശങ്ങളില്‍ നിന്നോ എത്തിയവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍.
1. കൊവിഡ് പ്രതിരോധ ശീലങ്ങള്‍ പിന്തുടരുക.
2. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുക

കേരളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍
1. കേരളത്തില്‍ എത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയും വേണം.
2. പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക.
3. ഫലം നെഗറ്റീവ് ആണെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് ഏഴ് ദിവസം നിരീക്ഷിക്കുക.

അന്തര്‍സംസ്ഥാന യാത്രക്കാര്‍
1. ഇ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക.
2. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം
3. ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിട്ടില്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില്‍ തുടരുകയും ചെയ്യണം.
4. ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ പാലിക്കുക.
5. ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നില്ലെങ്കില്‍ 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം.
6. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുകയും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും വേണം.

Latest